ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം, മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ ആൾ

0
63

ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിംച് വാഡിലാണ് മരണം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. ഹൃ​ദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർന്ന് സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തി. ഈ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.