രഞ്ജിത്ത് വധം: ഒരു എസ്ഡിപിഐക്കാരൻ കൂടി പിടിയില്‍

0
63

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിൽ ഒരു എസ്ഡിപിഐക്കാരൻ കൂടി പിടിയിൽ. ഗൂഢാലോചനയില്‍ പങ്കെടുത്ത ആളെയാണ് പ്രത്യേക അന്വേഷകസംഘം പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞദിവസം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ സഹിതം രണ്ടു പേരെയാണ് അറസ്റ്റ് ചെയ്‍തത്.