‘രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം’; സൈബര്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പിവി അന്‍വര്‍

0
105

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ സൈബര്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ. തന്റെ ആഫ്രിക്കന്‍ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ നടത്തിയ പ്രചാരണത്തിന് സമാനമായാണ് അന്‍വറിന്റെ പരിഹാസങ്ങളും. തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് അന്‍വറിന്റെ പരാമര്‍ശങ്ങള്‍. ‘രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം’, ‘ഞങ്ങടെ എം.പീനേ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ’, ‘ആരും അഭ്യൂഹങ്ങള്‍ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും.’ തുടങ്ങിയ കമന്റുകളും തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലി പ്രസിഡന്റിന്റെ പേജില്‍ പിവി അന്‍വറിന്റെ വക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം. ”ആരും അഭ്യൂഹങ്ങള്‍ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും. തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ലിങ്ക് ഇവിടെ ഷെയര്‍ ചെയ്യുന്നു. ‘ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല, പട്ടായയില്‍ ആണെന്ന് അഭ്യൂഹം, അദ്ദേഹം അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു, അദ്ദേഹത്തെ മോചിപ്പിക്കണം’എന്ന സൈബര്‍ കോണ്‍ഗ്രസ് നിലവാരത്തിലുള്ള കമന്റുകള്‍ ആരും ആ പേജില്‍ പോയി