മൂന്നാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി വീടിനകത്ത് മരിച്ചനിലയിൽ, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

0
46

ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ കുട്ടിതമ്പി-മുനീശ്വരി ദമ്പതികളുടെ മകന്‍ ബിബിനെയാണ് (12) വീടിനകത്ത് സാരിയുടെ ഒരുഭാഗം ഉപയോഗിച്ച് കുരുക്കിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. തോട്ടത്തില്‍ ജോലിക്കുപോയ മാതാപിതാക്കള്‍ 4.30 മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹവും വീടും വിശദമായി പരിശോധിച്ച പൊലീസ് ബിബിൻ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. ഫോറന്‍സിക് വിദഗ്ധരുടെ സഹായവും തേടി.