മകര വിളക്ക് തീർത്ഥാടനം: ശബരിമല നട തുറന്നു

0
134

മകര വിളക്ക്‌ തീർത്ഥാടനത്തിനായി ശബരിമല നട‌ തുറന്നു. വൈകിട്ട് മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയാണ് നട തുറന്നത്. നെയ്യഭിഷേകത്തിന് വെള്ളിയാഴ്ച രാവിലെ തുടക്കമാകും.

വെള്ളിയാഴ്ച മുതൽ തീർത്ഥാടകരുടെ വരവ് തുടങ്ങും. മകര വിളക്കു കാലത്തെ നെയ്യഭിഷേകത്തിനു നാളെ തുടക്കമാകും.
രാവിലെ 11.30വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകുകയുള്ളൂ. അഭിഷേകം ചെയ്യാൻ അവസരം ലഭിക്കാത്തവർക്ക് ആടിയ ശിഷ്ടം നെയ്യ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. എരുമേലി പേട്ടതുള്ളൽ 11ന് നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം കൊട്ടാരത്തിൽ നിന്നു പുറപ്പെടും. മകരജ്യോതി ദർശനത്തിന് ശേഷം 20ന് രാവിലെ 6.30ന് നട അടയ്ക്കും.