കർണാടക തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി, കോൺഗ്രസിന് മുന്നേറ്റം

0
77

കർണാടകത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. പലയിടങ്ങളിലും ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസ് മികച്ച വിജയം നേടി. ആകെ 1185 വാര്‍ഡുകളുള്ള 58 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 1185 സീറ്റുകളില്‍ കോണ്‍ഗ്രസ് 501, ബി ജെ പി 431, ജെ ഡി എസ് 45, മറ്റുള്ളവര്‍ 208 എന്നിങ്ങനെയാണ് വിജയിച്ച സീറ്റുകളുടെ എണ്ണം.
ഡിസംബര്‍ 27 നായിരുന്നു തെരഞ്ഞെടുപ്പ്. വോട്ട് വിഹിതത്തിലും കോണ്‍ഗ്രസാണ് മുന്നില്‍. കോണ്‍ഗ്രസ് 42.06 ശതമാനം, ബി ജെ പി 36.90 ശതമാനം, ജെ ഡി എസ് 3.8 ശതമാനം, മറ്റുള്ളവര്‍ 17.22 ശതമാനം എന്നിങ്ങനെയാണ് വോട്ടുവിഹിത കണക്ക്.
166 സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 61, ബി ജെ പി 67, ജെ ഡി എസ് 12, മറ്റുള്ളവര്‍ 26 എന്നിങ്ങനെയാണ് വിജയനില. 441 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വാര്‍ഡുകളിലും കോണ്‍ഗ്രസ് മുന്നേറ്റം വ്യക്തമാണ്. കോണ്‍ഗ്രസിന് 201, ബി ജെ പി 176, ജെ ഡി എസ് 21 സീറ്റുകള്‍ നേടി. പട്ടണ പഞ്ചായത്തിലെ 588 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 236 സീറ്റുകള്‍ നേടിയപ്പോള്‍ ബി ജെ പി 194 സീറ്റിലും ജെ ഡി എസ് 12, മറ്റുള്ളവര്‍ 135 വാര്‍ഡുകളിലും വിജയിച്ചു.