രംഗവേദിയിൽ വിസ്മയമായി ക്ലാവർ റാണി

0
85

മലപ്പുറം ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തീയറ്റർ അവതരിപ്പിച്ച ക്ലാവർ റാണി രംഗവേദിയിൽ വിസ്മയമായി. പുതുവർഷത്തെ വരവേല്ക്കാൻ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ഒരുക്കിയ എപിലോഗിന്റെ ആറാം കലാരാവിലാണ് ക്ലാവർ റാണി നാടകസ്വാദകരെ കായിലെടുത്തത്. രംഗസജ്ജീകരണവും അഭിനേതാക്കളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.


വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നോവലിന്റെ സ്വതന്ത്രാവിഷ്ക്കാരമായാണ് ക്ലാവർ റാണിയെ അരങ്ങിൽ എത്തിച്ചത്.
എപിലോഗിന്റെ അവസാനകലാരാവിൽ അവിയൽ, ജോബ് കുര്യൻ, ഗ്രൂവ്, ശ്രീജിത് ദ് ബിയാഡ്, സൗപർണ്ണിക രാജഗോപാൽ (സൂപ്പ്) എന്നീ മ്യൂസിക് ബാൻഡുകളുടെ സംഗീതവിരുന്ന് അരങ്ങേറും.