അരുവിക്കര മണ്ഡലത്തിൽ 32 ലക്ഷം ചികിത്സാസഹായം അനുവദിച്ചു

0
112

അരുവിക്കര മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 32 ലക്ഷം രൂപ ചികിത്സാധനസഹായം അനുവദിച്ചതായി ജി സ്റ്റീഫൻ എം എൽ എ അറിയിച്ചു. കഴിഞ്ഞ ആറ് മാസക്കാലയളവിൽ 225 പേർക്കായാണ് 32,73,000 രൂപ ചികിത്സ ധന സഹായമായി അനുവദിച്ചത്.
അരുവിക്കര-19
ആര്യനാട്-48
മണ്ണൂർക്കര-22
പെരുംകുളം-14
വീരണകാവ്-34
തൊളിക്കോട്-13
ഉഴമലക്കൽ-32
വെള്ളനാട്-34
വിതുര- 9 എന്നിങ്ങനെയാണ് ചികിത്സാ സഹായം അനുവദിച്ചത്. അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും. മുഖ്യമന്ത്രിയുടെയും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെയും ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ആര്യനാട്‌ എം.എൽ.എ ഓഫീസിൽ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോൺ: 0472-2852128