രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 781 ആയി

0
77

രാ​ജ്യ​ത്ത് ഒ​മൈ​ക്രോ​ണ്‍ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 781 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഡൽഹിയിലാണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഒ​മൈ​ക്രോ​ണ്‍ കേ​സു​ക​ളു​ള്ള​ത്. 238 കേ​സു​ക​ള്‍ ദില്ലിയി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 167 കേ​സു​ക​ളു​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,195 പേ​ര്‍​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ള്‍ 44 ശ​ത​മാ​നം കൂടുതല്‍ കേ​സു​കളാണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.