പറശ്ശിനി മടപ്പുര ട്രസ്റ്റി പി എം വിജയൻ അന്തരിച്ചു

0
52

പറശ്ശിനി മടപ്പുര ട്രസ്റ്റി ആൻഡ് ജനറൽ മാനേജർ പി എം വിജയൻ (85) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് അന്ത്യം. മുൻ ട്രസ്റ്റി ജനറൽ മാനേജരായിരുന്ന പി എം ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്നാണ് കഴിഞ്ഞ സപ്തംബർ നാലിനാണ് ട്രസ്റ്റി ജനറൽ മാനേജറായി ചുമതലയേറ്റത്. ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ചശേഷം കണ്ണൂർ നഗരസഭയിൽ ക്ലാർക്കായി ജോലി ചെയ്തിരിന്നു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ധനുപ്, ധന്യ. സഹോദരങ്ങൾ: പരേതരായ പറശ്ശിനി മടപ്പുരയിലെ മുൻ ട്രസ്റ്റി ആൻഡ് ജനറൽ മാനേജരുമായിരുന്ന പി എം മുകുന്ദൻ മടയൻ, പി എം ഗംഗാധരൻ.