ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി; കര്‍ണാടകയിലെ സ്കൂളില്‍ 80 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

0
51

കർണാടകത്തിൽ സ്‌കൂളിൽനിന്നും ഉച്ചഭക്ഷണം കഴിച്ച 80 ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹവേരി ജില്ലയിലെ വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ നടത്തിയ പരിശോധനയിൽ ഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. ഉച്ചഭക്ഷണത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ഉടന്‍തന്നെ റാണിബെന്നൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിനെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.