ഗുണ്ടാ ആക്രമണം; പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ചു

0
49

തിരുവനന്തപുരം വിഴിഞ്ഞത്ത് ഗുണ്ടകളുടെ ആക്രമണം. പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ചു. വെട്ടേറ്റ നന്തുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാത്രി 11.30നായിരുന്നു ആക്രമണമുണ്ടായത്. പമ്പില്‍ വെച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണം. പമ്പില്‍ നിന്നും പോയ സംഘം കുറച്ചു സമയത്തിന് ശേഷം തിരിച്ചുവരുകയും ജീവനക്കാരനെ വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്രമം നടത്തിയ സഫറുളളയേയും സംഘത്തേയും പിടികൂടാനായിട്ടില്ല.