എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് തുടങ്ങും

0
44

എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് തുടങ്ങും. ഏപ്രിൽ 29 വരെയാണ് പരീക്ഷ. എസ്എസ്എൽസി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. ഹയർ സെക്കൻഡറി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെയാണ്.

പ്ലസ് ടു പ്രാക്ടിക്കൽ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ. വിഎച്ച്എസ്ഇ പ്രാക്ടിക്കൽ ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയാണ്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുക.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷവും തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 40 ശതമാനമായിരുന്നു. ഇത്തവണ 60 ശതമാനം പാഠഭാഗങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം. ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുകയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം പാഠഭാഗങ്ങളുടെ 40% ആണ് ഫോക്കസ് ഏരിയ ആയി നിശ്ചയിച്ചിരുന്നത്. ഈ ഭാഗങ്ങൾ മാത്രം പഠിച്ചാലും മുഴുവൻ മാർക്കും ലഭിക്കത്തക്ക വിധമായിരുന്നു ചോദ്യപ്പേപ്പർ തയാറാക്കിയിരുന്നത്. ഇത് വിജയശതമാനം ഉയർത്തുകയും പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വ്യാപക പരാതികൾക്ക് ഇടയാക്കുകയും ചെയ്തു. ഇതോടെയാണ് ഫോക്കസ് ഏരിയ 60 ശതമാനമാക്കിയത്.