Thursday
18 December 2025
22.8 C
Kerala
HomeKeralaകവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

കവി മാധവന്‍ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രില്‍ 24-നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്സില്‍ ബി.എയും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു.

ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാനകൃതികള്‍. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, ആശാന്‍ പ്രൈസ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: ടി.സി. രമാദേവി. മക്കള്‍: ഡോ. സഞ്ജയ് ടി. മേനോന്‍, മഞ്ജിമ ബബ്ലു.

RELATED ARTICLES

Most Popular

Recent Comments