സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

0
72

ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിന് എതിരായ പോരാട്ടത്തില്‍ നേതൃപരമായ പങ്കുവഹിച്ച ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. 1984 ല്‍ സമാധാന നൊബേല്‍ നല്‍കി ലോകം ആദരിച്ച വ്യക്തിയാണ് ഡെസ്മണ്ട് ടുട്ടു.

1996ൽ ആർച്ച് ബിഷപ്പ് പദവിയിൽ നിന്നും വിരമിച്ച അദ്ദേഹം തുടർന്ന് ആർച്ച് ബിഷപ്പ് എമെരിറ്റസ് സ്ഥാനം ഏറ്റെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം രോഹിഗ്യൻ വിഷയത്തിലടക്കം ഇടപെട്ടിരുന്നു.

2005ൽ ഇന്ത്യ സന്ദർശിച്ച അദ്ദേഹം കേരളത്തിലും എത്തിയിരുന്നു. 2005ലെ ഗാന്ധി സമാധാന പുരസ്കാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ പി ജെ അബ്ദുൾ കലാം ടുട്ടുവിന് സമ്മാനിച്ചു. നെൽസൺ മണ്ടേലയ്ക്ക് ശേഷം ഗാന്ധി പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരൻ കൂടിയാണ് ഡെസ്‌മണ്ട് ടുട്ടു.