പോത്തന്‍കോട്ട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം പിടിയില്‍

0
46

പോത്തന്‍കോട്ട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം പിടിയില്‍. അക്രമി സംഘത്തിലുണ്ടായിരുന്ന ഫൈസല്‍ ഉള്‍പ്പെടെയുള്ള നാലുപേരെയാണ്് കരുനാഗപ്പള്ളിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. റിയാസ്, ആഷിഖ്, നൗഫല്‍ എന്നിവരാണ് പിടിയിലായ മറ്റു പ്രതികള്‍.

കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ലോഡ്ജിലെത്തി ഇവരെ പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസ് ഇവരെ പോത്തന്‍കോട് പൊലീസിന് കൈമാറി.