ഒമിക്രോണ്‍ ആശങ്കയിൽ യൂറോപ്പ്

0
43

കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ പിടിമുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലും ഇറ്റലിയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,04,611 കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.

യൂറോപ്പിലെ പല രാജ്യങ്ങളിലെയും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണം വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ വകഭേദമാണെന്നാണ് സൂചന. അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ജനുവരി ആദ്യ ആഴ്ചയോടെ ഒമിക്രോണ്‍ കൂടുതല്‍ പിടിമുറുക്കുമെന്നും ഇതോടെ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ജനുവരി അവസാനത്തോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.