ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു

0
54

ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സല്‍മാനെ ചികിത്സക്കായി പ്രവേശിപ്പിച്ചത്. അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പന്‍വേലിലെ ഫാം ഹൗസില്‍ നിന്നാണ് സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനായാണ് താരം ഇവിടേക്ക് എത്തിയത്.