നാട്ടുകാര്‍ നോക്കിനില്‍ക്കെ ഗുസ്തി താരത്തെ പരസ്യമായി വെടിവച്ചു കൊന്നു

0
43

നാട്ടുകാര്‍ നോക്കിനില്‍ക്കെ ഗുസ്തി താരത്തെ വെടിവച്ചു കൊന്നു. ഗുസ്തി താരം വെടിയേറ്റ് മരിച്ചു. 37കാരനായ ഗുസ്തിതാരം നാഗേഷ് എസ് കരാലെയെയാണ് നാലംഗസംഘം വെടിവെച്ചുകൊന്നത്. കഴിഞ്ഞദിവസം ചാക്കാനില്‍ വെച്ച് എസ് യുവിയില്‍ കയറി ഇരിക്കുന്നതിനിടെ നാഗേഷിനെ മറ്റൊരു വാഹനത്തിവന്ന സംഘം നിറയൊഴിക്കുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

നാഗേഷിനെ ആക്രമിക്കുന്നത് സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 37കാരനായ ഗുസ്തിക്കാരനെ ആക്രമിസംഘം വളഞ്ഞിട്ട് വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ബിസിനസ് വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.