ആലപ്പുഴ ഇരട്ടക്കൊല: സര്‍വകക്ഷി ചൊവ്വാഴ്ചത്തേക്ക് മാറ്റി

0
66

ആലപ്പുഴയിലുണ്ടായ ഇരട്ടകൊലപാതകങ്ങളെതുടർന്ന്‌ കലക്ടറേറ്റിൽ ചേരാനിരുന്ന സര്‍വകക്ഷിയോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ന്‌ മൂന്നിന്‌ ചേരാനിരുന്ന യോഗമാണ്‌ ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്‌. ഇന്ന്‌ യോഗത്തിൽ പങ്കെടുക്കുന്നതിന്‌ അസൗകര്യമുണ്ടെന്ന്‌ ബിജെപി നേതാക്കൾ അറിയച്ചതിനെ തുടർന്നാണ്‌ നാളെക്ക്‌ മാറ്റിയത്‌.
അതേസമയം കൊല്ലപ്പെട്ട ബിജെപി നേതാവ്‌ രഞ്‌ജിത്ത്‌ ശ്രീനിവാസന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു. മൃതദേഹം പൊതുദർശനത്തിനായി ആലപ്പുഴ ബാർ അസോസിയഷൻ ഓഫീസിൽ എത്തിച്ചു.