ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദിക്കുന്നുവെന്ന് എസ്ഡിപിഐ നേതാവ്. വീഡിയോ

0
68

ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദിക്കുന്നുവെന്ന് എസ്ഡിപിഐ നേതാവ്. ഷാന്റെ മൃതദേഹവുമായുള്ള യാത്ര വിലാപയാത്രയല്ലെന്നും രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ടാണ് യാത്ര നടത്തുകയെന്നും എസ്ഡിപിഐ നേതാവ് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ‘ഒരിക്കലും വിലാപയാത്രയാണെന്ന് പറയരുത്. ഞങ്ങളുടെ നേതാവ് ആര്‍എസ്‌എസുകാരാല്‍ കൊല്ലപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. ആ ഒരു രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് വിലാപയാത്രയായിട്ടല്ല, അദ്ദേഹത്തിന് കിട്ടിയ രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ട്,ആഹ്ലാദിച്ചുകൊണ്ട്, ആമോദിച്ചുകൊണ്ടാണ് യാത്രയെ അനുഗമിക്കുന്നത്’-എസ്ഡിപിഐ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.