ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും: ഗവർണർ

0
47

ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും തോന്നുന്നതായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട്‌ ആരും കൊല്ലപ്പെടരുത്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണം. ആരും നിയമം കയ്യിലെടുക്കരുതെന്നും ഗവർണർ കാസര്‍കോട് മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ജനാധിപത്യത്തിന്റെ മൂല്യശോഷണങ്ങളാണ് അടയാളപ്പെടുത്തുന്നത്‌. അവ കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങളല്ലെന്നും ഗവർണർ പറഞ്ഞു.