Monday
12 January 2026
21.8 C
Kerala
HomeIndiaപഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം, നിഷാന്‍ സാഹിബിനെ അപമാനിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു

പഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം, നിഷാന്‍ സാഹിബിനെ അപമാനിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു

അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിന് പിന്നാലെ
കപൂർതലയിലും ആൾക്കൂട്ട കൊലപാതകം. നിജാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. സിക്ക് വിശ്വാസികളുടെ പതാകയായ നിഷാന്‍ സാഹിബിനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വെളുപ്പിന് നാല് മണിക്ക് യുവാവ് നിഷാന്‍ സാഹിബിനെ അപമാനിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് കാണിച്ച്‌ കപുര്‍ത്തല ഗുരുദ്വാരയിലെ രക്ഷാധികാരി അമര്‍ജിത്ത് സിംഗ് ഒരു ഫേസ്ബുക്ക് ലൈവ് ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവിനെ നാട്ടുകാര്‍ പിടികൂടുന്നത്.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പ്രതിയെ കൊണ്ടുപോകാന്‍ പൊലീസ് എത്തിയെങ്കിലും യുവാവിനെ തങ്ങളുടെ മുന്നില്‍ വച്ച്‌ ചോദ്യം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം പൊലീസ് അംഗീകരിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണം. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവാവ് അടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. സുരക്ഷാ വേലികള്‍ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളില്‍ തൊട്ടതാണ് അക്രമത്തിന് കാരണം.

RELATED ARTICLES

Most Popular

Recent Comments