കഞ്ചാവ് വിൽപ്പന നെടുമങ്ങാട്ട് മൂന്ന് പേർ പിടിയിൽ

0
65

* തിരുവനന്തപുരം:ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസും എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആനാട് ബാങ്ക് ജംഗ്ഷനിൽ നിന്നും നെട്ടറകോണത്തേക്ക് പോകുന്ന റോഡിൽ മഠത്തിൽ ചിറ ജംഗ്ഷന് സമീപം വെച്ച് ആനാട് മഠത്തിൽ ചിറ അജിത്ത് ഭവനിൽ അജിത്ത് കുമാർ മകൻ അനന്തുകൃഷ്ണനെ (25) 50ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് കേസെടുത്തു

തുടർന്ന് ഇയാളെ ചോദ്യംചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കരകുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കരകുളം പാലം ജംഗ്ഷന് സമീപം വച്ച് KL.21. W.5104 ഹോണ്ട ആക്ടിവ സ്കൂട്ടറിൽ 2.800കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച് കടത്തിക്കൊണ്ടു വന്നതിന് കരകുളം പമ്മത്തല പള്ളിച്ചൽ ഗോകുലം വീട്ടിൽ രാജഗോപാൽ മകൻ ബിജു എന്നുവിളിക്കുന്ന കമൽരാജ് (47)നെയും

അരുവിക്കര ഇരുമ്പ മരുതം കോട് ചിറത്തലക്കൽ വീട്ടിൽ ഐസക്ക് മകൻ ഷാജികുമാർ(41) നെയും അറസ്റ്റ് ചെയ്തു.

പ്രതികൾ പേരൂർക്കട, ഏണിക്കര, കരകുളം, അഴീക്കോട്, അരുവിക്കര, ഇരുമ്പ എന്നീ സ്ഥലങ്ങളിലെ സ്കൂൾ കോളേജ് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും അന്യസംസ്ഥാനത്ത് നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് 500,1000,1500, 2000 രൂപയുടെ വിവിധ പൊതികളാക്കി കഞ്ചാവ് വിൽപന നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായി.

ഇവരുടെ പക്കൽനിന്നും കഞ്ചാവ് വിൽപന ചെയ്ത് ലഭിച്ച 34800 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ B.R. സുരൂപിന്റെ നേതൃത്വത്തിൽ എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖല സ്ക്വാഡിലെ അംഗവും ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുമായ S. B. ആദർശ്, പ്രിവന്റ്റീവ് ഓഫീസർ നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ഷജീർ,ശ്രീകാന്ത്,ശ്രീകേഷ്,ശിവൻ,അധിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രജിത, അശ്വതി എന്നിവരടങ്ങിയ സംഘമാണ് കേസെടുത്തത്.