കറാച്ചിയിൽ വൻ സ്ഫോടനം: 12 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് ഗുരുതരം

0
64

പാകിസ്ഥാനിൽ ശനിയാഴ്ച വൈകിട്ടുണ്ടായ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോ​ട​ന​ത്തി​ല്‍ 12 പേ​ര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 13 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുറമുഖ നഗരമായ ക​റാ​ച്ചി​ക്ക് സ​മീ​പം ഷെ​ര്‍​ഷ മേ​ഖ​ല​യിലാണ് സംഭവം. പ്ര​ദേ​ശ​ത്തെ ഒ​രു ബാ​ങ്ക് കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നാ​ണ് റിപ്പോർട്ടുകൾ. കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കെട്ടിടത്തിനടുത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും കാറുകൾക്കും കേടുപാടുകൾ ഉണ്ടായി. ബോംബ് സ്‌ക്വാഡ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഗ്യാസ് സിലിണ്ടറുകളിൽ നിന്നുള്ള ചോർച്ചയാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഭീകരാക്രമണ സാധ്യതയും അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നറിയാന്‍ രക്ഷാപ്രവർത്തനം ഊര്‍ജ്ജിതമാക്കി.