അഞ്ചുകിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ

0
93

ആലുവയിലും പരിസരങ്ങളിലും വിൽപ്പനക്കായി കൊണ്ടുവന്ന അഞ്ചുകിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ. സഹീനൂര്‍ ബിശ്വാസിനെയാണ് ആലുവ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ആലുവ മാർക്കറ്റ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ആലുവ, അങ്കമാലി ഭാഗങ്ങളില്‍ സ്ഥിരമായി ആന്ധ്രയില്‍ നിന്ന് കഞ്ചാവ് എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാള്‍ മൊഴി നൽകി.