പാലക്കാട് എസ്ഡിപിഐ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്

0
60

പാലക്കാട് ജില്ലയിലെ എസ്ഡിപിഐ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. നെന്‍മാറ, ചെര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍, പുതുനഗരം, അത്തിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്. ആർഎസ്എസുകാരനായ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കൊലപാതകത്തില്‍ എട്ട് പ്രതികള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മൂന്നുപേരെ ഇതിനകം അറസ്റ്റ് ചെയ്തു. കേസില്‍ ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാനാണ് റെയ്ഡ് നടത്തിയത്. നവംബര്‍ 15ന് രാവിലെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യാവീടിന് സമീപത്തുവെച്ച്‌ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.