ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

0
82

 

ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് (26) ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കൊണികയെ കണ്ടെത്തിയത്. കാരണം വ്യക്തമല്ല. ജാർഖണ്ഡ് സ്വദേശിനിയായ കൊണിക ഒളിമ്പ്യൻ ജോയ്ദീപ് കര്‍മാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് പരിശീലനം നടത്തിയിരുന്നത്. സംസ്ഥാന തലത്തില്‍ നാല് സ്വര്‍ണം നേടിയ താരമാണ് കൊണിക. റൈഫിള്‍ ഇല്ലാതത്തിനാല്‍ ദേശീയ ചമ്പ്യാൻഷിപ്പിൽ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചു. ഇതോടെയാണ് കൊണിക വാര്‍ത്തകളില്‍ ഇടം നേടിയത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും ഇതിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് കൊണിക.