ബലേനോ 10 ലക്ഷം യൂണിറ്റ് വിൽപ്പന നേടി

0
58

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കാണ് ബലേനോ. വാഹനം ഇതുവരെ 10 ലക്ഷം യൂണിറ്റ് വിൽപ്പന നേടി. 2015 ഒക്ടോബറിൽ പുറത്തിറക്കിയതിന് ശേഷം ആറ് വർഷത്തിനുള്ളിൽ ആണ് മാരുതിയുടെ ഈ നേട്ടം. 2016 ഒക്ടോബറിൽ ലോഞ്ച് ചെയ്ത ആദ്യ വർഷത്തിൽ തന്നെ ബലേന ഒരുലക്ഷം വിൽപ്പന പൂർത്തിയാക്കി. തുടർന്ന് 2018 നവംബറിൽ 5 ലക്ഷം വിൽപ്പന പൂർത്തിയാക്കി. 248 നഗരങ്ങളിലായി 399 നെക്സ ഔട്ട്‌ലെറ്റുകൾ വഴിയാണ് ബലേനോയെ മാരുതി വിൽക്കുന്നത്.