ലീഗ് സ്‌പെഷ്യൽ ‘കർമൂസ തണ്ട് മിസൈല്‍,’ സലാമിനെ ട്രോളിക്കൊന്ന് സോഷ്യൽമീഡിയ

0
81

മുസ്ലിംലീഗ് നേതാവ് പി എം എ സലാമിന്റെ കർമൂസ തണ്ട് പ്രയോഗത്തിൽ കടുത്ത പരിഹാസവുമായി സോഷ്യൽ മീഡിയ. തങ്ങളുടെ പൂര്‍വികര്‍ ബ്രിടീഷുകാരുടെ പീരങ്കിക്ക് മുന്നില്‍ കറുമൂസയുടെ തണ്ട് കൊണ്ടാണ് പട പൊരുതിയതെന്നും ആ പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളതെന്നുമായിരുന്നു സലാമിന്റെ പരാമർശം. ഇതിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴ. വാടാ കമ്മികളെ… കര്‍മൂസ തണ്ട് കൊണ്ട് കീച്ചികളയും’, ലീഗ് സ്‌പെഷ്യൽ ‘കർമൂസ തണ്ട് മിസൈല്‍’, ഞങ്ങടെ ബപ്പങ്കായി എന്നിങ്ങനെ പോകുന്നു പരിഹാസം. ‘ചാണകത്തില്‍ പ്ലൂടോനിയം, അസ്ത്രം സൂക്ഷിച്ചിരുന്ന സ്ഥലം ആസ്ത്രേലിയ, രണ്ടായിരത്തിന്‍റ നോട്ടില്‍ ചിപ്… ഇപ്പോള്‍ ദാ മുസ്ലിം ലീഗിന്‍റ വക ‘കറുമൂസ തണ്ട് മിസൈല്‍’, ഇവന്മാര് ബിജെപിയെയും തോല്പിക്കുമല്ലോ’ എന്നിങ്ങനെയും ആളുകൾ ലീഗിനെ എടുത്ത് കുടയുന്നുണ്ട്.