വളര്‍ത്തു പൂച്ചയെ വെടിവെച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

0
181

കോട്ടയം വൈക്കത്ത് വളര്‍ത്തു പൂച്ചയെ വെടിവെച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. വീട്ടുടമയായ രാജന്റെ വീടിന് എതിര്‍വശത്തു താമസിക്കുന്ന രമേശന്‍ പൂച്ചയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു

ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു. അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പൂച്ച നിലത്ത് കിടക്കുന്നതാണ് കണ്ടതെന്നും വീട്ടുകാര്‍ പറഞ്ഞു. പൂച്ചയെ പിന്നീട് കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു.എക്സ്റേ അടക്കമെടുത്ത് വെടിയുണ്ട ശരീരത്തിലുണ്ടോ എന്നതടക്കം പരിശോധന നടത്തുമെന്ന് ഡോക്ടര്‍ പറഞ്ഞു. രക്തം വാര്‍ന്നുപോയതിനാല്‍ പൂച്ചയുടെ ആരോഗ്യനില മോശമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു

പൂച്ച നിലത്ത് കിടന്ന സമയം രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് കണ്ടതായും രാജന്റെ കുടുംബം പറയുന്നു.