Breaking- യു കെയിൽ ഒമിക്രോൺ ബാധിച്ചയാൾ മരിച്ചു

0
46

 

യു കെയിൽ ഒമിക്രോൺ ബാധയേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. ഇതാദ്യമായാണ് ഒമൈക്രോൺ ബാധിച്ചുള്ള മരണം ലോകത്ത് റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ഏറെ ദുഖകരമായ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നു എന്ന് പറഞ്ഞശേഷമാണ് ലോകത്ത ആദ്യ ഒമിക്രോൺ മരണം അദ്ദേഹം അറിയിയച്ചത്.മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബോറിസ് ജോൺസൺ പറഞ്ഞു. കൊറോണ വൈറസിന്‌ ഇതുവരെ സംഭവിച്ച ജനിതകമാറ്റങ്ങളിൽ ഏറ്റവും അപകടകരമെന്ന്‌ വിലയിരുത്തപ്പെടുന്ന ഒമിക്രോൺ വകഭേദത്തിനെതിരെ യു കെ ബൂസ്റ്റർ ഡോസ് ക്യാമ്പയിൻ പ്രഖ്യാപിച്ചിരുന്നു.