പ്രകടമായത്‌ ലീഗ്‌ സംസ്‌കാരം; സംഘപരിവാറിനെ പോലും നാണിപ്പിക്കും: മഹല്ല് ജമാഅത്ത് കൗൺസിൽ

0
43

വഖഫ് സംരക്ഷണറാലിയിൽ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെതിരെ നടത്തിയ നീചമായ പരാമർശം മുസ്ലിംലീഗിന്റെ സംസ്‌കാരമാണ്‌ പ്രകടമാക്കുന്നതെന്ന്‌ മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

റാലിയിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. വിവാദ പരാമർശം നടത്തിയ കല്ലായിക്കെതിരെ കേസെടുക്കണമെന്ന്‌ കൗൺസിൽ സെക്രട്ടറി ഷബീർ ചെറുവാടി ആവശ്യപ്പെട്ടു.