കൂനൂർ ഹെലികോപ്റ്റർ അപകടം : ഡാറ്റ റെക്കോർഡർ കണ്ടെത്തി 

0
62
ചെന്നൈ: കൂനൂരിൽ ഇന്നലെ അപകടത്തിൽ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ കണ്ടെത്തി. പരിശോധനക്കിടെ അപകടസ്ഥലത്ത് നിന്ന് അന്വേഷണസംഘമാണ് ഡാറ്റാ റെക്കോർഡർ കണ്ടെത്തിയത്. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പരിശോധനാസംഘം ഡാറ്റ റെക്കോർഡർ പരിശോധിക്കും.അപകടസമയത്ത് എന്താണ് സംഭവിച്ചതെന്നും സുരക്ഷാസംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും.
ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ ഇന്നലെ ഉച്ചയോടെയാണ് അപകടത്തിൽ പെട്ടത്. ബിപിൻ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ((Mi-17V5) ആയിരുന്നു അപകടത്തിൽ പെട്ടത്.