വി കെ സനോജ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി

0
88

നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന എ.എ.റഹിം അഖിലേന്ത്യാ പ്രസിഡന്റിന്റെ ചുമതലയേറ്റതിനാൽ പുതിയ സംസ്ഥാന സെക്രട്ടറിയായി വി.കെ.സനോജിനെ സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗ മാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് വി.കെ.സനോജ്, കണ്ണൂർ സ്വദേശി യാണ്. മുൻ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.