മണിപ്പൂരില്‍ 500 കോടിയുടെ മയക്കുമരുന്ന് വേട്ട

0
64

മണിപ്പൂരില്‍ കോടികളുടെ മയക്കുമരുന്നുവേട്ട. 54 കിലോ ഗ്രാം ബ്രൗണ്‍ ഷുഗറും 154 കിലോഗ്രാം ഐസ് മെത്തുമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസാം റൈഫിള്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഇവക്ക് വിപണിയില്‍ 500 കോടി രൂപ വില മതിക്കുമെന്ന് അധികൃതർ പറഞ്ഞു. മ്യാന്‍മറിലെ മണ്ടലേ സ്വദേശിനിയെന്ന് സംശയിക്കുന്ന ഒരു യുവതിയുടെ വീട്ടില്‍ നിന്നുമാണ് മയക്കുമരുന്ന്‌ശേഖരം കണ്ടെത്തിയത്.