കുട്ടികള്‍ക്കുള്ള വാഹനം അവതരിപ്പിച്ച് ടെസ്ലയും ഉടമ ഇലോണ്‍ മസ്‌കും

0
55

കുട്ടികള്‍ക്കുള്ള വാഹനം അവതരിപ്പിച്ച് ടെസ്ലയും ഉടമ ഇലോണ്‍ മസ്‌കും. സൈബര്‍ക്വാഡ് എന്ന് പേരിട്ടിരിക്കുന്ന ഈ നാലുചക്ര ബൈക്ക് വിലകൊണ്ടും രൂപഭംഗികൊണ്ടുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 1900 ഡോളര്‍ (ഏകദേശം 1,42,400 രൂപ) ആണ് ഈ ഓള്‍ ടെറയിന്‍ വെഹിക്കിളിന്റെ വില. ടെസ്ലയുടെ വെബ്സൈറ്റ് വഴി സൈബര്‍സ്‌ക്വാഡ് ബുക്ക് ചെയ്യാം. എട്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഉപോയിഗക്കാന്‍ പറ്റുന്ന മോഡലാണ് സൈബര്‍ക്വാഡ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 24 കി.മീറ്റര്‍ ദൂരം സഞ്ചരിക്കാം.