Sunday
11 January 2026
26.8 C
Kerala
HomeKeralaകേരളം നിക്ഷേപക സൗഹൃദ സംസ്ഥാനം തന്നെ, അല്ലെങ്കില്‍ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യില്ലല്ലോ? എം എ യൂസഫലി

കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനം തന്നെ, അല്ലെങ്കില്‍ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യില്ലല്ലോ? എം എ യൂസഫലി

കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. അതുകൊണ്ടാണ് താന്‍ കേരളത്തില്‍ ഇന്‍വെസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പണം നിക്ഷേപിക്കുന്നതില്‍ ഭയമില്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കേരളത്തിലെ ആളുകള്‍ക്ക് ജോലി കൊടുക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും 25000 ഓളമാളുകള്‍ക്ക് ജോലി കൊടുക്കാനാണ് ഉദേശിക്കുന്നതെന്നും യൂസഫലി പറഞ്ഞു.
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി നിർവഹിക്കും. കേരളത്തില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങുമ്പോഴുള്ള സംതൃപ്തി മറ്റെവിടെ തുടങ്ങിയാലും ലഭിക്കാറില്ലെന്നും യൂസഫലി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments