സിബി300ആര്‍ നേക്കഡ് സ്ട്രീറ്റ് തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഹോണ്ട

0
73

ഇന്ത്യന്‍ വിപണിയില്‍ നിന്ന് സിബി300ആര്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ വില്‍പ്പന ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവസാനിപ്പിച്ചിരുന്നു. 2019 ഫെബ്രുവരിക്കും 2020 ഏപ്രിലിനും ഇടയിലാണ് മോട്ടോര്‍സൈക്കിള്‍ വിറ്റത്. ഇപ്പോഴിതാ സിബി300ആര്‍ രാജ്യത്ത് തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ സിബി300ആര്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ രാജ്യത്ത് പ്രാദേശികമായി നിര്‍മ്മിക്കാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്. മുമ്പ്, കമ്പനി മോട്ടോര്‍സൈക്കിള്‍ സികെഡി യൂണിറ്റായി ഇറക്കുമതി ചെയ്തിരുന്നു. 2.41 ലക്ഷം രൂപയായിരുന്നു മോട്ടോര്‍സൈക്കിള്‍ എക്സ്-ഷോറൂം വില.