സി പി ഐ എം ജമ്മു കശ്മീർ സംസ്ഥാന കമ്മിറ്റി അംഗം ശാം പ്രസാദ് കേസർ അന്തരിച്ചു

0
69

സി പി ഐ എം ജമ്മു കശ്മീർ സംസ്ഥാന കമ്മിറ്റി അംഗം ശാം പ്രസാദ് കേസർ അന്തരിച്ചു. ജമ്മു റീജണൽ സെക്രട്ടറിയായ സഖാവ് ജമ്മു കശ്മീർ സിഐടിയു സംസ്ഥാന ട്രഷററുമായിരുന്നു.

കത്തുവയിലെ ക്ഷേത്രത്തിൽ കൂട്ടബലാത്സംഗത്തിനിരയായി ആസിഫ കൊല്ലപ്പെട്ടപ്പോൾ സിപിഐ എമ്മിൻ്റെ സമരങ്ങൾക്ക് നേതൃത്വം നൽകിയത് സഖാവായിരുന്നു. ആസിഫയുടെ വീട് സന്ദർശിക്കുകയും ആസിഫയ്ക്കായി അനിശ്ചിതകാല നിരാഹാര സമരമിരിക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിൽ ആശാ തൊഴിലാളികളുടെ സമരങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു.