സൗദി അറേബ്യക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു

0
86

രാജ്യത്തെ ആദ്യത്തെ ഒമൈക്രോൺ വേരിയന്റ് കേസ് ബുധനാഴ്ച കണ്ടെത്തിയതായി യുഎഇ അധികൃതർ സ്ഥിരീകരിച്ചു.
ആഫ്രിക്കൻ രാജ്യത്തുനിന്നും യു എ ഇ യിലെത്തിയ ആൾക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അംഗീകൃത ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് രോഗി COVID-19 നെതിരെ വാക്സിനേഷൻ എടുത്തയാളാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

സൗദി അറേബ്യയിൽ ബുധനാഴ്ച ഒമൈക്രോൺ കേസ് കണ്ടെത്തിയതോടെയാണ് ഗൾഫിൽ ആശങ്കയുയർന്നത്.
COVID വാക്സിനേഷൻ എടുത്ത കാലിഫോർണിയയിലെ ഒരു വ്യക്തിയ്ക്കണ് യുഎസിൽ ആദ്യമായി ഒമൈക്രോൺ സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച പ്രഖ്യാപിച്ചു.

കൊറോണ വൈറസ് രോഗത്തിന്റെ ഏറ്റവും പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന ഒമൈക്രോൺ എന്ന് പേരിട്ടു, ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് ഇത് ആദ്യം കണ്ടെത്തിയത്.