മണിമലയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
53

കോട്ടയം മണിമലയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്‍റെ മകള്‍ നിമ്മിയെ(27) ആണ് ഭര്‍ത്താവിന്‍റെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വീഡനിലേക്ക് ജോലി ലഭിച്ച്‌ പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെയിലാണ് ആത്മഹത്യ. കര്‍ണ്ണാടകയില്‍ നഴ്സായി ജോലി നോക്കുകയായിരുന്ന നിമ്മി വിദേശത്തേക്ക് പോകാനായാണ് നാട്ടിലെത്തിയത്.സ്വീഡനിലേക്ക് പോകുന്നതിന് മുന്നോടിയായി അടുത്തിടെയാണ് മണിമലയിലുള്ള ഭര്‍തൃവീട്ടിലെത്തിയത്. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി വന്ന ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീടിന്‍റെ ജനലഴിയിലാണ് നിമ്മിയെ തൂങ്ങി നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. നിമ്മിയുടെ അമ്മ വിദേശത്താണ്. അമ്മ നാട്ടിലെത്തിയ ശേഷം വാഴൂര്‍ തിരുഹൃദയ പള്ളിയില്‍ സംസ്കാരം നടക്കും.