കര്‍ഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

0
52

കര്‍ഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകനിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകര്‍ ആരും മരിച്ചതായി അറിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇത്തരം മരണങ്ങള്‍ സംബന്ധിച്ച രേഖകളൊന്നും സര്‍ക്കാരിന്റെ പക്കലില്ലെന്നും അതുകൊണ്ടുതന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.