പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം കടുവയുടെ ടീസര്‍ പുറത്തുവിട്ടു

0
49

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം കടുവയുടെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാണ്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.