തൃശ്ശൂർ ജില്ലയിൽ നാല് നോറോ കേസുകൾ കൂടി സ്ഥിരീകരിച്ചു

0
62

തൃശ്ശൂർ ജില്ലയിൽ നാല് നോറോ കേസുകൾ കൂടി സ്ഥിരീകരിച്ചു. നേരത്തെ നോറോവൈറസ് ബാധയുണ്ടായ സെന്റ് മേരീസ് കോളേജിലെ നാല് വിദ്യാർത്ഥികൾക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.ഇതോടെ തൃശ്ശൂരിലെ ആകെ നോറോകേസുകളുടെ എണ്ണം 60 ആയി. വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കോളേജിലെ ക്ലാസുകൾ പൂണമായും ഓൺലൈനിലാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കോളേജിലെ കാന്റീനും ആരോഗ്യവകുപ്പ് ഇടപെട്ട് അടപ്പിച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി