Monday
12 January 2026
23.8 C
Kerala
HomeKeralaജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാമിന്‍റെ പതിനൊന്ന് ഷട്ടറുകളും തുറന്നു

ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാമിന്‍റെ പതിനൊന്ന് ഷട്ടറുകളും തുറന്നു

കനത്ത മഴയില്‍ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാമിന്‍റെ പതിനൊന്ന് ഷട്ടറുകളും തുറന്നു.ചിറ്റൂര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്.കഴിഞ്ഞ നവംബര്‍ 18ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. ഇത് മൂലം പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്കാണ് ഉണ്ടായത്. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകിയിരുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തിയിരുന്നു.അണക്കെട്ട് തുറക്കുന്നതിന് മുമ്പ്‌ തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് കഴിഞ്ഞ തവണ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയിരുന്നെന്നാണ് തമിഴ്നാട് അവകാശപ്പെട്ടത്.

RELATED ARTICLES

Most Popular

Recent Comments