ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍’ നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്

0
59

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍’ നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തില്‍ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. റിലീസ് ദിനത്തില്‍ ആകെ 16000 പ്രദര്‍ശനങ്ങള്‍. കൂടാതെ പ്രീ-റിലീസ് ബുക്കിംഗ് വഴി മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.