റിലീസിന് മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടം നേടി മരക്കാര്‍

0
52

റിലീസിന് മുമ്പ് തന്നെ റിസര്‍വ്വേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകവ്യാപകമായുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി നേടിയിരിക്കുന്നത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് മരക്കാര്‍. അതേസമയം മരക്കാര്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. അങ്ങനെയാണ് ചിത്രം നൂറ് കോടി നേടിയത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. 6,000 ഷോകളാണ് ദിവസേന നടക്കുക. കേരളത്തില്‍ 631 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം നടക്കുക. അതില്‍ 626 സ്‌ക്രീനുകളിലും നാളെ ചിത്രം റിലീസ് ചെയ്യും.