ജിയോമാര്‍ട്ട് സേവനങ്ങള്‍ ഇനി വാട്സാപ്പിലൂടെയും ലഭിക്കും

0
81

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോമാര്‍ട്ട് സേവനങ്ങള്‍ ഇനി വാട്സാപ്പിലൂടെയും ലഭിക്കും. ഇതിനായി ടാപ്പ് & ചാറ്റ് ഓപ്ഷനാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. റിലയന്‍സിന്റെ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോം ആണ് ജിയോ മാര്‍ട്ട്. തുടക്കം പഴം, പച്ചക്കറികള്‍, പലവ്യഞ്ജന സാധനങ്ങള്‍ വില്‍ക്കുന്ന ഗ്രോസറി പ്ലാറ്റ്ഫോം ആയിട്ടായിരുന്നെങ്കിലും ഇന്ന് ജിയോ മാര്‍ട്ടില്‍ വസ്ത്രങ്ങള്‍ ഉള്‍പ്പടെ എല്ലാം വില്‍ക്കുന്നുണ്ട്. ജിയോമാര്‍ട്ട് കൂടാതെ അജിയോ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുണ്ട്. താമസിയാതെ വാട്സാപ്പ് വഴിയുള്ള സേവനങ്ങള്‍ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിച്ചേക്കും. എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ്.