വ്യാജമദ്യം:രണ്ട് പേർ മരിച്ചു

0
166

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്. മദ്യമാണെന്ന് കരുതി മറ്റൊരു ദ്രാവകം എടുത്തു കഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുടിച്ച ശേഷം ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.